Responsive Ads Here

Sunday, June 24, 2018

സമ്മേളന പ്രചരണ ഗാനം ലോഞ്ച് ചെയ്തു


 കൂടാളി : ഗതകാലങ്ങളുടെ പുനർവായന പോരാട്ടമാണ് എന്ന പ്രീമേയത്തിൽ ഒക്ടോബര് 26, 27, 28 തിയ്യതികളിൽ മലപ്പുറത്തു നടക്കുന്ന 60 വാർഷിക സംഗമം വിദ്യാർത്ഥി വസന്തം മഹാ സംഗമത്തിന്റെ പ്രചരണാർത്ഥം എം എസ് എഫ് മട്ടന്നൂർ നിയോജക മണ്ഡലം കമ്മിറ്റി നിർമാണം ചെയ്ത ഗാനം വഖ്ഫ് ബോർഡ്‌ ചെയർമാൻ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ലോഞ്ച് ചെയ്തു. ജില്ല സെക്രട്ടറി ഷുഹൈബ് കൊതേരി അധ്യക്ഷനായി. മണ്ഡലം ഭാരവാഹികളായ എസ് എം റിഷാദ്, ഫസീം കൂടാളി, മുഹമ്മദ് ആദിൽ എടയന്നൂർ, മുനീബ് എടയന്നൂർ തുടങ്ങിയവർ നേതൃത്വം നൽകി . അൻസാരി തില്ലങ്കേരി, ഇ പി ശംസുദ്ധീൻ, മുസ്തഫ ചൂരിയോട്ട്, പി എം അബൂട്ടി, ഷബീർ എടയന്നൂർ, ത്വാഹ മാസ്റ്റർ കൂടാളി തുടങ്ങിയവർ പങ്കെടുത്തു.

No comments:

Post a Comment