Responsive Ads Here

Friday, July 6, 2018

ബിരുദ പ്രവേശനത്തിലെ  സംവരണ അട്ടിമറിക്കെതിരെ എംഎസ്എഫ് ഇടപെടൽ വിജയം കണ്ടു.

കണ്ണൂർ സർവകലാശാല ബിരുദ പ്രവേശനത്തിലെ സംവരണ അട്ടിമറിക്കെതിരെ എംഎസ്എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ  സർവകലാശാല ഉപരോധിച്ചു. സമരം വിജയം കണ്ടു.


ജനറൽ അലോട്മെൻറുകളിൽ പ്രവേശനം പൂർത്തിയാവാതെ കമ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം നടത്തുന്നതിലൂടെ സംവരണം പൂർണ്ണമായും അട്ടിമറിക്കുകയാണെന്ന് ആരോപിച്ചായിരുന്നു സമരം.

 നാലും അഞ്ചും അലോട്മെൻറുകളും സ്പോട്ട് അഡ്മിഷനും ബാക്കിയുള്ളപ്പോൾ കമ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം നടത്തുന്നതിലൂടെ നൂറുകണക്കിന് വിദ്യാർഥികളുടെ അവസരങ്ങളാണ് ഇല്ലാതായത്.

പ്രകടനവുമായെത്തിയ പ്രവർത്തകരെ സർവകലാശാല ആസ്ഥാനത്ത് പോലീസ് തടഞ്ഞു.

ടെക്ഫെഡ് സംസ്ഥാന ചെയർമാൻ കെ.വി.ഉദൈഫ് ഉദ്ഘാടനം ചെയ്തു.

ജില്ലാ ജനഃസെക്രട്ടറി ഷജീർ ഇഖ്ബാൽ അധ്യക്ഷനായി. ഇജാസ് ആറളം, ഷഫീർ ചെങ്ങളായി, സമീഹ് മാട്ടൂൽ, ഷഹബാസ് കയ്യത്ത്, അക്രം അതിരകം, ജാസിബ് അലവിൽ, അസ്ലം പാറേത്, സുഹൈൽ പാലോട്ടുപള്ളി, റിഷാദ്.എസ്.എം, ഷാനിം അഴീക്കോട്, ആസിഫ് മൊട്ടാമ്പ്രം,റൗഫ് കൊയ്യം, യൂനുസ് പടന്നോട്ട് തുടങ്ങിയവർ സംസാരിച്ചു.


കമ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം നേടിയ മുഴുവൻ വിദ്യാർഥികളെയും തുടർന്നുള്ള രണ്ട് ജനറൽ  അലോട്മെൻറുകളിൽ കൂടി ഉൾപ്പെടുത്തുമെന്ന് വൈസ് ചാൻസലർ ഉറപ്പുനൽകി.


   

No comments:

Post a Comment