എടയന്നൂർ മീഡിയ

Responsive Ads Here

Thursday, January 10, 2019

*സിബാഖ് ദേശീയ കലോത്സവം: ഥാനിയ വിഭാഗം മത്സരങ്ങള്‍ക്ക് നാളെ തുടക്കമാവും*

മാണിയൂര്‍: ദാറുല്‍ ഹുദാ

 സര്‍വകലാശാലയുടെ ഓഫ് ക്യാംപസുകളിലെയും യു.ജി സ്ഥാപനങ്ങളിലെയും പ്രതിഭകള്‍ മാറ്റുരക്കുന്ന അഞ്ചാമത് സിബാഖ് ദേശീയ കലോത്സവത്തിന്‍റെ ബിദായ വിഭാഗം (സെക്കന്‍ററി നാല്, അഞ്ച് വര്‍ഷം) മത്സരങ്ങള്‍ക്ക് മാണിയൂര്‍ ശംസുല്‍ ഉലമ മെമ്മോറിയല്‍ ബുസ്താനുല്‍ ഉലൂം അറബിക് കോളജില്‍ നാളെ തുടക്കമാവും.ഇസ്ലാമിക കലാപ്രകടനങ്ങളുടെ തനിമയും ഇസ്ലാമിക കലയുടെ പാരമ്പര്യവും സംസ്കാരവും ആസ്വാദനത്തിന്‍റെ തെളിമയും പ്രതിഫലിക്കുന്ന മത്സരങ്ങളാണ് ഇന്നു മുതല്‍ ഞായാറാഴ്ച വരെ ക്യാംപസില്‍ അരങ്ങേറുന്നത്. വാദി ഹുദ, വാദി ത്വയ്ബ, വാദി സ്വഫ, വാദി നൂര്‍ എന്നീ നാലു വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.ഇരുപത് സ്ഥാപനങ്ങളില്‍ നിന്നായി നാനൂറ്റി അമ്പത് മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും.നാളെ വൈകുന്നേരം 6:30 നു നടക്കുന്ന ഉദ്ഘാടന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറാംഗവും ബുസ്താനുല്‍ ഉലൂം പ്രസിഡന്‍റുമായ മാണിയൂര്‍ അഹ്മദ് മുസ്ലിയാറുടെ അധ്യക്ഷതയില്‍ പുരാവസ്തു, തുറമുഖ വകുപ്പുമന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉല്‍ഘാടനം ചെയ്യും. ബുസ്താനുല്‍ ഉലൂം ജനറല്‍ സെക്രട്ടറി സി.കെ.കെ മാണിയൂര്‍ ആമുഖഭാഷണം നടത്തും. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി റജിസ്ട്രാര്‍ ജാബിറലി ഹുദവി മുഖ്യാഥിയാവും. മൊയ്ദീന്‍ ഹാജി കമ്പില്‍, ഹസന്‍ മുസ്ലിയാര്‍ ഏര്യം, അബ്ദുസ്സമദ് മുട്ടം, അബ്ദുല്‍ ഫത്താഹ് ദാരിമി, ഇസ്മായീല്‍ ബാഖവി, കെ.കെ അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍, ടി.പി ഖാദര്‍ കുട്ടി മാസ്റ്റര്‍, മുസ്തഫ എളമ്പാറ, അസീസ് ഹാജി കല്ലല്‍ചിറ, മുഹമ്മദ് ശാഫി ഹാജി സി.സി, ഇബ്റാഹിം എടവച്ചാല്‍, ലത്തീഫ് എടവച്ചാല്‍, അബ്ദുള്ള റബ്ബാനി, ഇസ്മായീല്‍ ഹാജി പടന്നോട്ട്, അബൂബകര്‍ ഹാജി പുഴക്കര, നൂറുദ്ധീന്‍ ഹുദവി മാണിയൂര്‍, അബ്ദുള്ള ഹുദവി ബുസ്താനി പ്രസംഗിക്കും. കലോത്സവത്തിന്‍റെ പ്രചരാര്‍ത്ഥം ഇന്ന് സിബാഖ് വിളംബര റാലി സംഘടിപ്പിച്ചു. ബുസ്താനുല്‍ ഉലൂം ജനറല്‍ സെക്രട്ടറി സി.കെ.കെ മാണിയൂര്‍ സിബാഖ് സന്ദേശം നല്‍കി. പ്രിന്‍സിപ്പാള്‍ ജംശീദ് ബാഖവി ഹൈതമി, നൂറുദ്ധീന്‍ ഹുദവി, ഹസീബ് ഹുദവി, ഹാരിസ് ഹുദവി സംസാരിച്ചു.



Wednesday, January 9, 2019

എം എസ് എഫ് ചങ്ങാതിക്കൂട്ടം

മട്ടന്നൂർ : എം എസ് എഫ് പാലോട്ടുപ്പള്ളി ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചങ്ങാതികൂട്ടം കലാ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു.  മത്സരങ്ങൾക്ക് സമാപനം കുറിച്ച് പാലോട്ടുപ്പള്ളി ടൗണിൽ സൈക്കിൾ റാലി നടത്തി.  വിജയാരവം സമ്മാനദാന സദസ്സ് ജില്ല സെക്രട്ടറി ഇജാസ് ആറളം ഉദ്‌ഘാടനം ചെയ്തു.  റിനോഫ് അധ്യക്ഷനായി. 

ഇ പി ശംസുദ്ധീൻ, മുസ്തഫ ചൂരിയോട്ട്, വി എൻ മുഹമ്മദ്‌, കെ പി ഹനീഫ, ഉബൈദ് പി ആർ, അസ്‌കർ ആമേരി, സുഹൈൽ വി, മൻഷാദ് സി,സജ്ജാദ്, അനസ് ടി കെ, അലി റിസാൽ, തുടങ്ങിയവർ സംസാരിച്ചു. ഷഹബാസ് സ്വാഗതവും മർജാൻ നന്ദിയും പറഞ്ഞു

ദാറുൽഹുദാ സിബാഖ് :സ്റ്റേജിതര മത്സരങ്ങൾ നാളെ


തിരൂരങ്ങാടി : ദാറുൽഹുദാ ഇസ് ലാമിക് സർവ്വകലാശാല  ദേശീയ കലോത്സവം സിബാഖ്'19 ന്റെ സ്റ്റേജിതര മത്സരങ്ങൾ നാളെ പത്ത് കേന്ദ്രങ്ങളിലായി നടക്കും.  അറബി, ഉർദു, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ബിദായ(സെക്കണ്ടറി ഒന്നാം വർഷം) ഊലാ(സെക്കണ്ടറി രണ്ട്, മൂന്ന്)ഥാനിയ(സെക്കണ്ടറി നാല്, അഞ്ച്) ഥാനവിയ (സീനിയർ സെക്കണ്ടറി) ആലിയ(ഡിഗ്രി)വിഭാഗങ്ങളുടെ അറുപതോളം മത്സര ഇനങ്ങളിൽ അഞ്ഞുറോളം മത്സരാർത്ഥികൾ മാറ്റുരക്കും.  കേരളത്തിന് പുറത്ത് വായ്‌സിറ്റി ഓഫ് ക്യാമ്പസുകളായ ആന്ധ്രാ പ്രദേശിലെ  മൻഹജുൽ ഹുദാ അറബിക് കോളേജ് പുങ്കനൂർ, ബംഗാളിലെ ദാറുൽ ഹുദാ ക്യാംപസ് ഭിർഭൂം, സംസ്ഥാനത്ത് ദാറുൽ ഹുദാ യു ജി സ്ഥാപനങ്ങളായ തളങ്കര മാലിക് ദീനാർ അക്കാദമി(കാസർഗോഡ്) കണ്ണാടിപറമ്പ  ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളേജ്(കണ്ണൂർ), കൊടുവള്ളി കെ എം ഒ ഇസ് ലാമിക് അക്കാദമി(കോഴിക്കോട്)  താനൂർ ഇസ്‌ലാഹുൽ ഉലൂം അറബിക് കോളേജ്(മലപ്പുറം വെസ്റ്റ്) ഒടമല ശൈഖ് ഫരീദ് ഔലിയ ദഅവ കോളേജ്(മലപ്പുറം ഈസ്റ്റ്‌),ദാറുൽ ഹുദാ പി ജി ക്യാമ്പസ്‌,  ചാമക്കാല നഹ്ജുർറശാദ് ഇസ്‌ലാമിക് കോളേജ്(തൃശൂർ)   ഹിദായതുൽ ഇസ്‌ലാം ദഅവ കോളേജ് കോവളം(തിരുവനന്തപുരം)എന്നീ കേന്ദ്രങ്ങളിലായി സ്റ്റേജിതര മത്സരങ്ങൾ നടക്കും.

Thursday, January 3, 2019

സിബാഖ് കലോത്സവം : കാരവാനിനു ഉജ്ജ്വല തുടക്കം

തിരുരങ്ങാടി : ദാറുൽ ഹുദാ ഇസ്ലാമിക്  യൂണിവേഴ്സിറ്റി  ദേശിയ കലോത്സവം  'സിബാഖ് 19' പ്രചരണാർത്ഥം ദാറുൽ ഹുദാ സ്റ്റുഡന്റസ് യൂണിയൻ സംഘടിപ്പിക്കുന്ന സിബാഖ് കാരവൻ പ്രചരണ യാത്രക്ക് കാസർഗോഡ് തളങ്കരയിൽ ഉജ്ജ്വല തുടക്കം. ഇന്നലെ രാവിലെ എട്ടിന് യൂണിവേഴ്സിറ്റി സഹ സ്ഥാപനമായ തളങ്കര മാലിക് ദീനാർ അക്കാദ മിയിൽ നടന്ന ചടങ്ങിൽ മംഗലാപുരം ഖാസി ത്വാഖ അഹമ്മദ് മൗലവി ഫ്ലാഗ് ഓഫ് നിർവഹിച്ചു . 

ഈ മാസം എട്ടിന് കളമശേരിയിൽ യാത്ര സമാപിക്കും.

Wednesday, January 2, 2019

സിബാഖ് കാരവാന് ഇന്ന് ഫ്ലാഗ് ഓഫ്


തിരുരങ്ങാടി : ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ അഞ്ചാമത് സിബാഖ് കലോത്സവത്തിന്റെ വിളംബരമറിയിച് ദാറുൽ ഹുദാ സ്റ്റുഡന്റസ് യൂണിയൻ (ഡി എസ് യു) സംഘടിപ്പിക്കുന്ന  സിബാഖ് കാരാവനിനു ഇന്ന് തളങ്കര മാലിക് ദീനാർ അക്കാദമിയിൽ ഫ്ലാഗ് ഓഫ് ചെയ്യും .

രാവിലെ പത്തിന് മംഗലാപുരം ഖാസി ത്വാഖ അഹമ്മദ് മൗലവി ഉദ്‌ഘാടനം ചെയ്യും. കർണാടകയിലെ മാടന്നൂർ മുതൽ കളമേശേരി വരെയുള്ള ദാറുൽ ഹുദാ സഹസ്ഥാപനങ്ങളിലും പ്രധാന നഗരങ്ങളിലും കാരവൻ പര്യടനം നടത്തും.  ഡി എസ് യു പ്രസിഡന്റ് സയ്യിദ് മശ്ഹൂർ തങ്ങൾ കുറുമ്പത്തൂർ നേതൃത്വം നൽകും. ജനുവരി 3 നു കർണാടകയിലെ മാടന്നൂരും കാസർഗോഡ് ജില്ലയിലും പര്യടനം നടത്തും. നാലിന് കണ്ണൂർ അഞ്ചിന് വയനാടും  കോഴിക്കോടും പര്യടനം നടത്തുന്ന കാരവൻ  6,7 തീയതികളിൽ മലപ്പുറവും 8ന്  പാലക്കാട് ,തൃശൂർ ജില്ലകളിൽ പര്യടനം നടത്തി കളമശേരിയിൽ സമാപിക്കും.

സിബാഖ് കാരവാന് ഇന്ന് ഫ്ലാഗ് ഓഫ്

സിബാഖ് കാരവാന് നാളെ ഫ്ലാഗ് ഓഫ് 


തിരുരങ്ങാടി : ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ അഞ്ചാമത് സിബാഖ് കലോത്സവത്തിന്റെ വിളംബരമറിയിച് ദാറുൽ ഹുദാ സ്റ്റുഡന്റസ് യൂണിയൻ (ഡി എസ് യു) സംഘടിപ്പിക്കുന്ന  സിബാഖ് കാരാവനിനു ഇന്ന് 

 തളങ്കര മാലിക് ദീനാർ അക്കാദമിയിൽ ഫ്ലാഗ് ഓഫ് ചെയ്യും .


രാവിലെ പത്തിന് മംഗലാപുരം ഖാസി ത്വാഖ അഹമ്മദ് മൗലവി ഉദ്‌ഘാടനം ചെയ്യും. കർണാടകയിലെ മാടന്നൂർ മുതൽ കളമേശേരി വരെയുള്ള ദാറുൽ ഹുദാ സഹസ്ഥാപനങ്ങളിലും പ്രധാന നഗരങ്ങളിലും കാരവൻ പര്യടനം നടത്തും.  ഡി എസ് യു പ്രസിഡന്റ് സയ്യിദ് മശ്ഹൂർ തങ്ങൾ കുറുമ്പത്തൂർ നേതൃത്വം നൽകും. ജനുവരി 3 നു കർണാടകയിലെ മാടന്നൂരും കാസർഗോഡ് ജില്ലയിലും പര്യടനം നടത്തും. നാലിന് കണ്ണൂർ അഞ്ചിന് വയനാടും  കോഴിക്കോടും പര്യടനം നടത്തുന്ന കാരവൻ  6,7 തീയതികളിൽ മലപ്പുറവും 8ന്  പാലക്കാട് ,തൃശൂർ ജില്ലകളിൽ പര്യടനം നടത്തി കളമശേരിയിൽ സമാപിക്കും.