Responsive Ads Here

Wednesday, January 9, 2019

ദാറുൽഹുദാ സിബാഖ് :സ്റ്റേജിതര മത്സരങ്ങൾ നാളെ


തിരൂരങ്ങാടി : ദാറുൽഹുദാ ഇസ് ലാമിക് സർവ്വകലാശാല  ദേശീയ കലോത്സവം സിബാഖ്'19 ന്റെ സ്റ്റേജിതര മത്സരങ്ങൾ നാളെ പത്ത് കേന്ദ്രങ്ങളിലായി നടക്കും.  അറബി, ഉർദു, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ബിദായ(സെക്കണ്ടറി ഒന്നാം വർഷം) ഊലാ(സെക്കണ്ടറി രണ്ട്, മൂന്ന്)ഥാനിയ(സെക്കണ്ടറി നാല്, അഞ്ച്) ഥാനവിയ (സീനിയർ സെക്കണ്ടറി) ആലിയ(ഡിഗ്രി)വിഭാഗങ്ങളുടെ അറുപതോളം മത്സര ഇനങ്ങളിൽ അഞ്ഞുറോളം മത്സരാർത്ഥികൾ മാറ്റുരക്കും.  കേരളത്തിന് പുറത്ത് വായ്‌സിറ്റി ഓഫ് ക്യാമ്പസുകളായ ആന്ധ്രാ പ്രദേശിലെ  മൻഹജുൽ ഹുദാ അറബിക് കോളേജ് പുങ്കനൂർ, ബംഗാളിലെ ദാറുൽ ഹുദാ ക്യാംപസ് ഭിർഭൂം, സംസ്ഥാനത്ത് ദാറുൽ ഹുദാ യു ജി സ്ഥാപനങ്ങളായ തളങ്കര മാലിക് ദീനാർ അക്കാദമി(കാസർഗോഡ്) കണ്ണാടിപറമ്പ  ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളേജ്(കണ്ണൂർ), കൊടുവള്ളി കെ എം ഒ ഇസ് ലാമിക് അക്കാദമി(കോഴിക്കോട്)  താനൂർ ഇസ്‌ലാഹുൽ ഉലൂം അറബിക് കോളേജ്(മലപ്പുറം വെസ്റ്റ്) ഒടമല ശൈഖ് ഫരീദ് ഔലിയ ദഅവ കോളേജ്(മലപ്പുറം ഈസ്റ്റ്‌),ദാറുൽ ഹുദാ പി ജി ക്യാമ്പസ്‌,  ചാമക്കാല നഹ്ജുർറശാദ് ഇസ്‌ലാമിക് കോളേജ്(തൃശൂർ)   ഹിദായതുൽ ഇസ്‌ലാം ദഅവ കോളേജ് കോവളം(തിരുവനന്തപുരം)എന്നീ കേന്ദ്രങ്ങളിലായി സ്റ്റേജിതര മത്സരങ്ങൾ നടക്കും.

No comments:

Post a Comment