Responsive Ads Here

Tuesday, June 19, 2018

വായന ദിനത്തിൽ പുസ്തകങ്ങൾ സമ്മാനിച്ചു എം എസ് എഫ്


പാലയോട് : അറിവിന്‌ ഒരു സ്നേഹ സമ്മാനം എന്ന മുദ്രാവാക്യം ഉയർത്തി എം എസ് എഫ് മട്ടന്നൂർ മണ്ഡലം കമ്മിറ്റി വായന ദിനത്തിൽ സ്കൂളുകളിൽ പുസ്തകങ്ങൾ വിതരണം ചെയ്തു. മട്ടന്നൂർ മണ്ഡലം തല ഉദ്ഘാടനം തെരൂർ യു പി സ്കൂളിൽ ജില്ല പ്രസിഡന്റ് സി കെ നജാഫ് നിർവഹിച്ചു. സുഹൈൽ വി അധ്യക്ഷനായി.  പ്രധാന അദ്ധ്യാപിക വസന്തി ടീച്ചർ, സജീവൻ മാസ്റ്റർ,  അനസ്, എസ് എം റിഷാദ്, മുഹമ്മദ്‌ ആദിൽ എടയന്നൂർ, മുനീബ് എടയന്നൂർ, കെ എൻ ഷഹബാസ്, അസ്മർ പാലയോട്, സജ്ജാദ് ടി പി,  ഷംനാസ്, ആസിഫ് തുടങ്ങിയവർ പങ്കെടുത്തു.


 പടം : എം എസ് എഫ് ജില്ല പ്രസിഡന്റ്‌ സി കെ നജാഫ്  പുസ്തകങ്ങൾ കൈമാറി വായന ദിന സന്ദേശം നൽകുന്നു. 

No comments:

Post a Comment