Responsive Ads Here

Saturday, June 9, 2018

മാനവ സൗഹൃദ സദസ്സും റിലീഫ് വിതരണവും


മുസ്ലിം ലീഗ് കൂടാളി ശാഖ കമ്മിറ്റിയുടെയും ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെയും ആഭിമുഖ്യത്തിൽ ബാംഗ്ലൂർ മലബാർ മുസ്ലിം അസ്സോസിയേഷനുമായി സഹകരിച്ച മാനവ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു.  ചടങ്ങിൽ എം എസ് എഫ് ശാഖ കമ്മിറ്റി എസ് എസ് എൽ സി, പ്ലസ് ടു  ഉന്നത വിജയികളെ അനുമോദിച്ചു. പെരുന്നാൾ കിറ്റ്, വസ്ത്രം തുടങ്ങിയവ വിതരണം ചെയ്തു. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി കെ പി താഹിർ ഉദ്‌ഘാടനം ചെയ്തു. നൗഷാദ് കൂടാളി അധ്യക്ഷനായി. മഹല്ല് ഖത്തീബ് ഇസ്മായിൽ ബാഖവി സംഗമ സന്ദേശം നൽകി.  പി കെ കുട്ട്യാലി, ശംസുദ്ധീൻ ഹാജി കൂടാളി, സി നാരായണൻ മാസ്റ്റർ, സജിനാസ് കൂടാളി, ജംഷീർ ടി പി, മുസ്തഫ ടി പി, ടി വി അഷ്‌റഫ്‌ ഹാജി, ടി പി അബ്ദുൾ റസാഖ് തുടങ്ങിയവർ സംസാരിച്ചു. ടി പി താഹ സ്വാഗതവും സിദ്ധീഖ് നന്ദിയും പറഞ്ഞു

No comments:

Post a Comment